രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും റിപ്പോർട്ട് ചെയ്തത് ആറായിരത്തിലധികം കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 6,387 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,51,767 ആയി വർദ്ധിച്ചു.
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് അതിവേഗം വ്യാപിക്കുന്നത്. മഹാരാഷ്ട്രയിൽ നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം 54,758 ആയി. തമിഴ്നാട്ടിൽ 17,782 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.ഗുജറാത്തിൽ 14,821 കോവിഡ് രോഗികളുണ്ട്.
Discussion about this post