തിരുവനന്തപുരം : തിരികെയെത്തുന്ന പ്രവാസികൾ ക്വാറന്റീനിൽ കഴിയുന്നതിന് ഇനി മുതൽ പണം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കോൺഗ്രെസ്സ് നേതാവ് ശശി തരൂർ.മടങ്ങിയെത്തുന്ന പ്രവാസികളിൽ ഭൂരിഭാഗം പേരും തൊഴിൽ നഷ്ട്ടപെട്ടവരാണെന്നും അത്തരത്തിലുള്ളവർക്ക് പണം നൽകാനുള്ള സാഹചര്യമുണ്ടാവില്ലായെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.സർക്കാർ അഭിമാനത്തോടെ കേരള ആരോഗ്യ മോഡൽ ഇപ്പോൾ ഉയർത്തി കാട്ടുന്നുണ്ട്.ഇതിനോടുള്ള ഒരു വഞ്ചനയാണ് ഇപ്പോൾ കേരള സർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇനി വിദേശത്ത് നിന്നും മടങ്ങി വരുന്നവരുടെ ചിലവുകൾ സംസ്ഥാന സർക്കാരിന് വഹിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.ലക്ഷ കണക്കിന് ആളുകളാണ് വിവിധയിടങ്ങളിൽ നിന്നായി മടങ്ങിയെത്തുന്നത്.അതിനാൽ വരുന്നവർ തന്നെ ക്വാറന്റൈനുള്ള ചിലവുകൾ കണ്ടെത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post