വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം ചൈനയെയും ഇന്ത്യയെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
മേയ് അഞ്ചിനും ആറിനും ഇന്ത്യ-ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ ലഡാഖിലെ പാങ്കോങ് തടാകത്തില്‍ ഏറ്റുമുട്ടിയിരുന്നു. കൂടാതെ ലഡാക്കിനു സമീപത്തെ വ്യോമതാവളം ചൈന വികസിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലഡാഖില്‍ നിന്ന് 200 കി.മി അകലെയുള്ള വ്യോമതാവളത്തിലാണ് ചൈന വന്‍തോതിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Discussion about this post