കറാച്ചി: ഇന്ത്യക്കെതിരായ ചൈനിസ് പാക്കിസ്ഥാന് സഹകരണത്തിന്റെ ഉദാഹരണമായി പാക്കിസ്ഥാനില്‍ പുതിയ ആണവോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണം തുടങ്ങി. ആയിരം കോടി ഡോളര്‍ ചൈനിസ് സഹായത്തോടെ നിര്‍മ്മിക്കുന്ന ആണവോര്‍ജ്ജ പദ്ധതിയുടെ ഉദ്ഘാടനം പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
1100 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാന്‍ ശേഷിയുള്ളതാണ് കറാച്ചി ആണവോര്‍ജ്ജ പദ്ധതി. ഇതോടെ ഊര്‍ജ്ജരംഗത്തെ പാക്കിസ്ഥാന്റെ ഏറ്റവും വലിയ നിക്ഷേപകരാവുകയാണ് അയല്‍രാജ്യമായ ചൈന.
ചൈനയുടെയും പാക്കിസ്ഥാന്റേയും ആരോഗ്യകരമായ സൗഹൃദത്തിന്റെ ഉദാഹരണമാണ് പദ്ധതിയെന്നും പാക്കിസ്ഥാനെ പിന്തുണക്കുന്ന ചൈനിസ് ഭരണകൂടത്തോട് നന്ദി പറയുന്നുവെന്നും നവാസ് ഷെരീഫ് പറഞ്ഞു.
പ്രതിരോധരംഗത്തും പാക്കിസ്ഥാനെ വലിയ തോതില്‍ ചൈന സഹായിക്കുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു.
Discussion about this post