സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ചൈനയ്ക്കെതിരെ അതിശക്തമായ പത്തു രാഷ്ട്രങ്ങൾ സംഘടിക്കുന്നു. വിവരസാങ്കേതിക രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, 10 അതിശക്തരായ ജനാധിപത്യ രാഷ്ട്രങ്ങൾ ഉൾപ്പെടുത്തിയാണ് 5G ക്ലബ്ബ് രൂപീകൃതമാകുന്നത്.
D10 എന്ന ഈ സംഘടനയുടെ ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത് ബ്രിട്ടൻ ആണ്.ബ്രിട്ടൻ, ഇന്ത്യ, അമേരിക്ക, ഇറ്റലി, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവയാണ് പത്തു രാഷ്ട്രങ്ങൾ.ചൈനയുടെ ടെലികോം ഭീമനായ ഹ്വാവേ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ അതിജീവിക്കുകയാണ് ഇവയുടെ ലക്ഷ്യം.സംഘടനയുടെ കൂടുതൽ വിവരങ്ങളും ലക്ഷ്യങ്ങളും പുറത്തു വിട്ടിട്ടില്ല .
Discussion about this post