അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. അഞ്ചാംഘട്ട ലോക്ഡൗണിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനെ ആരംഭിക്കുമെന്ന തീരുമാനം സിവിൽ ഏവിയേഷന്റെ ഡയറക്ടർ ജനറൽ വ്യക്തമാക്കിയത്.
വിദേശ എയർലൈൻസുകളെ യഥാസമയം അന്താരാഷ്ട്ര യാത്രകളെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കുമെന്നും ഡിജിസിഎ അറിയിച്ചിട്ടുണ്ട്.ഇന്ത്യയിലെ അവസ്ഥ വിലയിരുത്തിയതിനു ശേഷം മാത്രമേ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുകയുള്ളുവെന്ന് കേന്ദ്രം ഇന്നലെ പുറത്തിറക്കിയ മാർഗനിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.അതേസമയം, പ്രോട്ടോകോൾ പ്രകാരം പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് സർവീസുകൾ തുടരും.
Discussion about this post