വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസ് ശബരിമല വിമാനത്താവള പദ്ധതിയുടെ തലപ്പത്തേയ്ക്ക് നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ ഇടനാഴികളിൽ ശക്തമാവുകയാണ്.ഉന്നതൻ മാരോടൊപ്പം ടോം ജോസ് ശബരിമലയ്ക്കു മുകളിലൂടെ നടത്തിയ ഹെലികോപ്റ്റർ യാത്രയാണ് ഇതിനു കാരണമായത്.കോവിഡുമായുള്ള സംസ്ഥാനത്തിന്റെ പോരാട്ടം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴും, ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയും ആഭ്യന്തര വകുപ്പിലെ മറ്റു ചില ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ശബരിമലയ്ക്ക് മുകളിലൂടെ കഴിഞ്ഞദിവസം ഹെലികോപ്റ്റർ യാത്ര നടത്തിയിരുന്നു.
വെള്ളപ്പൊക്കത്തെ നേരിടാനുള്ള പ്രതിരോധ നടപടികൾ വീക്ഷിക്കാനാണ് ചീഫ് സെക്രട്ടറി യാത്ര നടത്തിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ പറയുമ്പോൾ, അതല്ല, വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് നേരമ്പോക്കിന് വേണ്ടി വിനോദയാത്ര നടത്തിയതാണ് എന്നാണ് ചില മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.എന്നാൽ, പിണറായി സർക്കാരിന് പ്രിയങ്കരനായ ചീഫ് സെക്രട്ടറി ടോം ജോസ് വരാൻപോകുന്ന ശബരിമല വിമാനത്താവളത്തിന് ചുക്കാൻ പിടിക്കുമെന്നാണ് തലസ്ഥാനത്തെ ചില പ്രമുഖരുടെ സംസാരത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
Discussion about this post