ബാഴ്സലോണ : ബെൽജിയം രാജാവിന്റെ സഹോദര പുത്രനായ രാജകുമാരൻ ജൊവാക്വിമ്മിന് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം, സ്പെയിനിൽ നടന്ന ഒരു ആഘോഷ പരിപാടിക്ക് രാജകുമാരൻ പങ്കെടുത്തിരുന്നു.ഇവിടെ വെച്ചാണ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചതെന്ന് ബെൽജിയൻ കൊട്ടാരത്തിലെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
ആഘോഷപരിപാടിയിൽ കൊട്ടാരത്തിലെ എത്ര പേർ പങ്കെടുത്തിരുന്നുവെന്നതിന്റെ കൃത്യമായ കണക്ക് ബെൽജിയൻ കൊട്ടാരത്തിലെ ഔദ്യോഗിക വക്താവ് അറിയിച്ചിട്ടില്ല. അതേസമയം,കൊട്ടാരത്തിലെ 26 പേരുടെയൊപ്പമാണ് രാജകുമാരൻ ആഘോഷ പരിപാടിയിൽ പങ്കെടുത്തതെന്ന് ബെൽജിയത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെൽജിയൻ കീരീടത്തിന്റെ പത്താം പരമ്പരയിലുള്ള അവകാശിയാണ് 28 വയസ്സുള്ള ഇദ്ദേഹം.













Discussion about this post