തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 9 ജില്ലകളിൽ സംസ്ഥാന സർക്കാർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യ കാലാവസ്ഥ ഏജൻസിയായ സ്കൈമെറ്റും ജൂൺ ഒന്നിനു തന്നെ കാലവർഷമെത്തുമെന്ന് പ്രവചിച്ചിരുന്നു. പടിഞ്ഞാറൻ കാറ്റിന് വേഗവും ദിശയും അനുകൂലമാവുക,14 മഴമാപിനികളിൽ 9 എണ്ണത്തിലെങ്കിലും തുടർച്ചയായി രണ്ടു ദിവസം രണ്ടര മില്ലിമീറ്ററിലധികം മഴയുടെ അളവ് രേഖപ്പെടുത്തുക എന്നീ രണ്ടു മാനദണ്ഡങ്ങളും സംഭവിച്ചതോടെയാണ് കാലവർഷത്തിന്റെ വരവ് ഉറപ്പിച്ചത്.
Discussion about this post