കൊച്ചി : മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനെ കേരള രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനായി നിയമിച്ചു.ഡേവിഡ് വാട്ട്മോർ കേരള രഞ്ജിട്രോഫി ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഒഴിഞ്ഞതിനു ശേഷം പുതിയ പരിശീലകനായുള്ള തിരച്ചിലിലായിരുന്നു കേരളം.ടിനു യോഹന്നാൻ ഇന്ത്യയ്ക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ്. വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ ടിനു യോഹന്നാന്റെ അക്കൗണ്ടിലുള്ളത് ഏകദിനത്തിലും ടെസ്റ്റിലുമായി അഞ്ച് വിക്കറ്റുകളാണ്.2009-ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ വേണ്ടിയും ഈ മലയാളി താരം കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ കേരളത്തിന്റെ കളി രഞ്ജി ട്രോഫിയിലും അലി ട്രോഫിയിലുമുൾപ്പെടെ വളരെ നിരാശാജനകമായിരുന്നു.ബാറ്റ്സ്മാൻമാർക്കൊന്നും മികച്ച രീതിയുള്ള പ്രകടനം 2019-20 സീസണിൽ കാഴ്ച വെക്കാനായിട്ടില്ല.ഈ പശ്ചാത്തലത്തിൽ പരീശീലകനായുള്ള ടിനു യോഹന്നാന്റെ നിയമനം കേരളത്തിന് തീരെ ചെറുതല്ലാത്തൊരു പ്രതീക്ഷ നൽകുന്നുണ്ട്.
Discussion about this post