ഇന്ത്യയിലെ ആകെ കൊറോണ രോഗികളുടെയെണ്ണം 1,99,706 ആയി ഉയർന്നു.തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യയിൽ എണ്ണായിരത്തിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 8,171 കോവിഡ് കേസുകളാണ്.
രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് 5,598 പേർ മരിച്ചു കഴിഞ്ഞു.2,286 പേർ മരിച്ച മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവുമധികം മരണം സംഭവിച്ച സംസ്ഥാനം.67,655 രോഗികളുമായി രോഗബാധയിൽ മുന്നിട്ടു നിൽക്കുന്നതും മഹാരാഷ്ട്ര തന്നെയാണ്.23,495 രോഗികളുമായി തമിഴ്നാടാണ് രോഗവ്യാപനത്തിൽ രണ്ടാമത് നിൽക്കുന്നത്
Discussion about this post