ന്യൂഡൽഹി : ഭരണഘടനാ ഭേദഗതി വരുത്തി ഇന്ത്യയെ ഭാരതമെന്നാക്കി മാറ്റാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശി സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി.കേന്ദ്രസർക്കാരിനോട് ഹർജിക്കാരന്റെ ആവശ്യം നിവേദനമായി പരിഗണിക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി ഹർജി തീർപ്പാക്കി.
ഇന്ത്യയെന്ന പേര് കൊളോണിയൽ ശേഷിപ്പിന്റെ ഭാഗമാണെന്നും സ്വാതന്ത്ര്യസമര കാലത്ത് ഉയർന്നിരുന്ന മുദ്രാവാക്യം “ഭാരത് മാതാ കീ ജയ്” എന്നായിരുന്നുവെന്ന് ഹർജിക്കാരനു വേണ്ടി അഭിഭാഷകനായ അശ്വിൻ വൈഷ് കോടതിയിൽ വാദിച്ചു.എന്നാൽ, ഇക്കാര്യത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ ആവില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭാരതം, ഇന്ത്യ എന്നീ രണ്ടു പേരുകളും ഉണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Discussion about this post