ഡൽഹി: ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിയണമെന്ന് പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെട്ട് ഇന്ത്യ. ചിലാസിലെ ബുദ്ധശിലകൾ നശിപ്പിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഇന്ത്യ അറിയിച്ചു.
പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരവാദികൾ നശിപ്പിച്ച ശിലകൾ ചരിത്ര പ്രാധാന്യമുള്ളവയാണ്. ഇവ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. സംഭവം അതീവ ഗൗരവതരമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളുടെ നേർക്ക് ഇന്ത്യ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മേഖലയിൽ ഇന്ത്യ നേരത്തെ തന്നെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാക് അധീന കശ്മീരിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നത് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Discussion about this post