തിരുവനന്തപുരം: പ്രേമം പോലുള്ള സിനിമകള്‍ ക്യാമ്പസില്‍ അക്രമം വളര്‍ത്തുന്നുവെന്ന് ഡിജിപി ടി.ചി സെന്‍കുമാര്‍. തിരുവനന്തപുരം സിഎടി കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍. നിങ്ങളൊക്കെ ആഘോഷിക്കുന്ന പ്രേമം പോലുള്ള സിനിമകളാണ് ഇത്തരം സംഭവങ്ങള്‍ക്ക് പ്രോത്സാഹനമാവുന്നതെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. അപകടവിവരം പോലിസില്‍ അറിയിക്കുന്നതില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടയോ എന്ന് അന്വേഷിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഓണാഘോഷ പരിപാടിക്കിടെ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ജീപ്പ് പാഞ്ഞുകയറി പരിക്കേറ്റ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചിരുന്നു.
സംഭവത്തില്‍ കോളജിലെ 12 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ജീപ്പോടിച്ചിരുന്ന കോളജിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയും കണ്ണൂര്‍ സ്വദേശിയുമായ ബൈജുവിനെതിരേ പോലീസ് മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
Discussion about this post