മകനെ സംശയമുണ്ടെന്ന് പോലീസുകാർക്കു മൊഴി കൊടുത്തത് താൻ തന്നെയാണെന്ന് താഴത്തങ്ങാടി കൊലക്കേസ് പ്രതിയുടെ അച്ഛൻ.പാറപ്പുറത്ത് ഷീബ കൊലക്കേസ് പ്രതിയായ ബിലാലിന്റെ അച്ഛൻ നിസാമുദീനാണ് മാധ്യമങ്ങളോട് വികാരഭരിതമായ വെളിപ്പെടുത്തൽ നടത്തിയത്. പാറപ്പാടത്തെ കൊലപാതക രീതി അറിഞ്ഞപ്പോൾ മുതലേ കൊലയാളി ബിലാലായിരിക്കുമെന്ന് തനിക്ക് സംശയം ഉണ്ടായിരുന്നുവെന്നും വീട്ടിൽ വന്ന അന്വേഷണ ഉദ്യോഗസ്ഥരോട് താനത് വെളിപ്പെടുത്തിയെന്നുമാണ് പ്രതി ബിലാലിന്റെ അച്ഛൻ നിസാമുദ്ദീൻ പറഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ പോലീസ് കാട്ടിത്തന്നതോടെ ബിലാലിന്റെ ലക്ഷണങ്ങൾ മനസ്സിലായ തനിക്ക് അതുറപ്പായെന്നും നിസാമുദ്ദീൻ വെളിപ്പെടുത്തി.ചെറുപ്പംതൊട്ടേ അവന്റെ സ്വഭാവം പിശകാണെന്നും, ഇതിനു മുൻപ് അവൻ ചെയ്ത പല കാര്യങ്ങളുടെയും പുറകെ പോയി ഒത്തിരി പണം കളഞ്ഞതാണ്, ഇക്കാര്യത്തിൽ തൂക്കി കൊന്നാലും ശരി, പിന്നാലെ പോകില്ല എന്നും പ്രതിയുടെ പിതാവ് നിസാമുദ്ദീൻ വ്യക്തമാക്കി.













Discussion about this post