ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തിൽ കടുത്ത നിലപാട് എടുക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. “ഇത് 1962 അല്ല, ഇന്ത്യയെ ചൈന ചെറുതായി കാണുകയും വേണ്ട” എന്നു പറഞ്ഞ മുഖ്യമന്ത്രി, ലഡാക്, ഡോക്ലാം സംഘർഷത്തിൽ കടുത്ത നിലപാടു തന്നെയെടുക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.
തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ, ചൈന ഇന്ത്യൻ മേഖലയിൽ കടന്നുകയറാൻ ശ്രമിച്ചാൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.പ്രശ്നം പരിഹരിക്കേണ്ടത് നയതന്ത്ര ചർച്ചകളിലൂടെയാണ്. പക്ഷേ അതിർത്തിയിൽ നിന്നുയരുന്ന ഭീഷണികളോടും ചൈനീസ് പട്ടാളത്തിന് അധിനിവേശത്തോടും ഇന്ത്യക്ക് മുഖം തിരിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post