ഒട്ടാവ : ആഫ്രോ -അമേരിക്കനായ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ നടന്ന പ്രകടനത്തിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നവരോടൊപ്പം പ്രധാനമന്ത്രിയും മുട്ടുകുത്തി നിന്ന് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രതിഷേധ പരിപാടിയിൽ ജസ്റ്റിൻ ട്രൂഡോയുടെ പ്രസംഗമോ മറ്റു പരിപാടികളോ ഉണ്ടായിരുന്നില്ല.പ്രകടനത്തിൽ സ്നേഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിച്ചിരുന്ന ആളുകളെ നോക്കി ജസ്റ്റിൻ ട്രൂഡോ ‘ആമേൻ ‘ എന്ന് വിളിച്ചു പറഞ്ഞു.അദ്ദേഹം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ,ഒട്ടും പ്രതീക്ഷിക്കാതെ കറുത്ത മാസ്ക് ധരിച്ചു കൊണ്ട് പ്രകടനം നടക്കുന്ന പാർലിമെന്റ് കെട്ടിടത്തിലേക്ക് ട്രൂഡോ കടന്നു വരികയായിരുന്നു
Discussion about this post