മലപ്പുറം നിലമ്പൂരില്‍ അവശ നിലയില്‍ കണ്ടെത്തിയ ആന ചെരിഞ്ഞു. വയറിലും വായിലും മുറിവുള്ളതായി കണ്ടെത്തിയിരുന്നു. വായില്‍ മുറിവുള്ളതിനാല്‍ ആനയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത് മരണത്തിന് കാരണമായെന്നാണ് നിഗമനം.
അഞ്ച് ദിവസമാണ് നിലമ്പൂര്‍ വനമേഖലയില്‍ അതിര്‍ത്തിയ്ക്ക് സമീപം പരിക്കേറ്റ ആനയെ നാട്ടുകാര്‍ കണ്ടെത്തിയത്. ഫോറസ്റ്റുകാര്‍ എത്തി ആനയെ വനത്തിലേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി.
മനനുഷ്യര്‍ മുറിവേല്‍പിച്ചതാണോ എന്ന് വ്യക്തമല്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. ഇക്കാര്യത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്നാണ് അധികൃതരുടെ നിലപാട്.
മണര്‍ക്കാട് വനമേഖലയില്‍ തേങ്ങയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഗര്‍ഭിണിയായ ആനയെ കൊന്ന സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേസില്‍ മലപ്പുറം സ്വദേശിയായ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യപ്രതികളായ രണ്ട് പേര്‍ ഒളിവിലാണ്.













Discussion about this post