മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ കാണാതായ അഞ്ജു ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ അവസാന വർഷ കൊമേഴ്സ് വിദ്യാർത്ഥിയായിരുന്നു അഞ്ജു.
ഇന്നലെ പാലത്തിനു സമീപം പെൺകുട്ടിയുടെ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്.ഇന്നലെ അർദ്ധരാത്രി വരെ തിരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.പരീക്ഷ എഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിലെത്തിയ വിദ്യാർഥിനിയെ അധ്യാപകൻ പുറത്താക്കിയിരുന്നു.പെൺകുട്ടി കോപ്പിയടിച്ചെന്ന് കോളേജ് അധികൃതരുടെ ആരോപണത്തിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് അഞ്ജുവിന്റെ കുടുംബം ആരോപിച്ചു.
Discussion about this post