ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാകും.ഞായറാഴ്ച മുതല്‍ കെജ്രിവാളിന് പനി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.
പനിയോടൊപ്പം തൊണ്ടവേദനയും ഉണ്ടെന്നാണ് കെജ്രിവാള്‍ ഡോക്ടര്‍മാരെ അറിയിച്ചത്. കൊറോണ വൈറസ് ബാധയുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്ക് വിധേയനാകും.
അരവിന്ദ് കെജ്രിവാള്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ മീറ്റിംഗുകളും റദ്ദാക്കിയതായും സ്വയം നിരീക്ഷണത്തില്‍ പോയതായും ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.








Discussion about this post