കൊച്ചി : മൂവാറ്റുപുഴയിലുണ്ടായ സഹോദരിയെ പ്രണയിച്ചതിന് നടുറോഡിൽ വെട്ടിവീഴ്ത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ ബേസിൽ എൽദോസിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പോലീസ് ഇയ്യാളെ ചോദ്യം ചെയ്തു വരികയാണ്.വധശ്രമം കൂടാതെ പ്രതികൾക്കെതിരെ പട്ടിക ജാതി -പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
മൂവാറ്റുപുഴ ഡിവൈഎസ്പിയാണ് നിലവിൽ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ബേസിൽ എൽദോസിനെ കണ്ടു പിടിക്കുന്നതിനുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.അതേസമയം,അനിയത്തിയെ പ്രണയിച്ചതിന്റെ പേരിൽ ബേസിൽ എൽദോസ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അഖിൽ (19) അപകട നില തരണം ചെയ്തതായി ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.എറണാകുളത്തെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് അഖിൽ.













Discussion about this post