തിരുവനന്തപുരം : തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമിക്ഷേത്രം തുറക്കാനുള്ള തീരുമാനം പിൻവലിച്ചതായി അധികാരികൾ അറിയിച്ചു. നാളെ മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്തുകൊണ്ട് ഈ മാസം 30 വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.
എൻഎസ്എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളൊന്നും നാളെ തുറക്കില്ലെന്നാണ് റിപ്പോർട്ടുകൾ.ക്ഷേത്രങ്ങൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും തന്ത്രി സമാജവും രംഗത്തു വന്നിരുന്നു.ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ നിർബന്ധം പിടിക്കുന്നതിനു പിന്നിൽ ദൂരൂഹതയുണ്ടെന്നാണ് ബിജെപിയുടെ പക്ഷം.അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം നാളെ മുതൽ തുറക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
Discussion about this post