സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 12 ദിവസം കൊണ്ട് ഇരട്ടിയായി വർദ്ധിച്ചു.കേരളത്തിലെ ആദ്യത്തെ രോഗബാധ രേഖപ്പെടുത്തിയത് ജനുവരി 30നാണ്.മെയ് 27 ആയപ്പോഴേക്കും രോഗികളുടെ എണ്ണം ആയിരം കടന്നു.പിന്നീടുള്ള 12 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി.ഈ രണ്ടാഴ്ചകൊണ്ട് മരണസംഖ്യയും ഇരട്ടിയായിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ 91 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കൂടി കേരളത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 2000 കടന്നു.സംസ്ഥാനത്ത് ഇതുവരെ 2005 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിൽ ഉള്ളവർ1,174 പേരാണ്.
Discussion about this post