ബഗ്ദാദ്: എയ്ഡസ് ബോംബ് എന്ന പുതിയ ആയുധവുമായി ഐഎസ് ഭീകരര്‍. എച്ച്ഐവി ബാധിച്ച 16 പേരെ ഐഎസ് ഭീകരര്‍ ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും ആക്രമണ പരമ്പരകള്‍ തുടരുന്ന ഐഎസ് ഭീകരരുടെ പുതിയ ആയുധം എയ്ഡ്സ് ബോംബ്. കഴിഞ്ഞ ജൂണില്‍ എച്ച്ഐവി ബാധിതനാണെന്ന് കണ്ടെത്തിയ ഒരാളെ ഐഎസ് തലയറുത്തു കൊന്നിരുന്നു. ഇങ്ങനെ വധിക്കുന്നതിന് പകരമായിട്ടാണ് സ്വയം പൊട്ടിത്തെറിച്ച് ആള്‍നാശമുണ്ടാക്കി ജീവനൊടുക്കാന്‍ എച്ച്ഐവി ബാധിതരായ 16 പേര്‍ക്കും ഐഎസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കിഴക്കന്‍ സിറിയന്‍ നഗരമായ അല്‍ മായാദീനിലെ ഐഎസിന്റെ ആശുപത്രിയില്‍ ചികില്‍സയിലുള്ള 16 പേരെയും ഒറ്റപ്പെട്ട മുറിയിലേക്കു മാറ്റി. അതേസമയം, എല്ലാ ഭീകരരിലും എയ്ഡ്സ് പരിശോധനകള്‍ നടത്താന്‍ ഐഎസ് നേതൃത്വം തീരുമാനമെടുത്താതായും റിപ്പോര്‍ട്ടുകളുണ്ട്. എച്ച്ഐവി ബാധിച്ച രക്തം അറിഞ്ഞുകൊണ്ടു മറ്റൊരാളിലേക്കു പകര്‍ത്തിയ ഭീകരനെ ഐഎസ് ഈ ജൂണില്‍ തലയറുത്തു കൊന്നിരുന്നു. 15 വയസ്സുള്ള യസീദി പെണ്കുട്ടിയിലേക്കു രോഗം പരത്തുകയും ഐഎസിന്റെ ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യുകയും ചെയ്തതിനാണ് വധശിക്ഷ നടപ്പാക്കിയത്.
Discussion about this post