ദമാം : സൗദി അറേബ്യയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് രോഗബാധയേറ്റു മരിച്ചു.സൗദിയിലെ ദമാമിൽ വച്ചാണ് മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് സ്വദേശി അബ്ദുൽ ലത്തീഫ് മരിച്ചത്.
കോഴിക്കോട് ജില്ലയിലെ കടലുണ്ടി സ്വദേശിയായ അബ്ദുൽ ഹമീദാണ് മരിച്ച രണ്ടാമത്തെയാൾ. തലസ്ഥാനമായ റിയാദിൽ വച്ചായിരുന്നു അബ്ദുൽഹമീദിന്റെ അന്ത്യം.ഇതോടെ, ഗൾഫിൽ കോവിഡ് മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം 206 ആയി.ഇന്നലെയും ഗൾഫിൽ മൂന്നുപേർ കോവിഡ് ബാധിതരായി മരിച്ചിരുന്നു.












