ജമ്മുകശ്മീരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു.ഷോപ്പിയാന്‍ ജില്ലയിലെ സുഗൂ ഗ്രാമത്തിലെ വീട്ടിനുള്ളില്‍ ഭീകരരെ സൈന്യം വളഞ്ഞു വെച്ചു വധിക്കുകയായിരുന്നു. രണ്ട് പേര്‍ ഇന്ന് പുലര്‍ച്ചയും, മൂന്ന് പേര്‍ ഉച്ചയോടെയും വധിക്കപ്പെട്ടു. ഇന്നലെ ൃഅര്‍ധരാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.
രാത്രി ഒന്നരയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരസാന്നിധ്യം മണത്തറിഞ്ഞ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും, ഇന്ത്യന്‍ ആര്‍മി ജമ്മുകശ്മീര്‍ പോലീസ് എന്നിവരും ഷോപ്പിയാനില്‍ ഗ്രാമത്തിലേക്ക് കുതിക്കുകയായിരുന്നു.കീഴടങ്ങാന്‍ കൂട്ടാക്കാതെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 12 ഭീകരരെ രണ്ടുദിവസത്തിനുള്ളില്‍ സൈന്യം വധിച്ചു.
Discussion about this post