റായ്പൂരിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും മുൻ ഇന്ത്യൻ സ്പിന്നറും കമന്റേറ്ററുമായ മുരളി കാർത്തിക്കും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് നടന്ന തർക്കത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ പരിശീലനത്തിനായി ഹാർദിക് പാണ്ഡ്യ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഗ്രൗണ്ടിലേക്ക് ബാപ്പും ഗ്ലൗസുമായി എത്തിയ ഹാർദിക്, അവിടെയുണ്ടായിരുന്ന മുരളി കാർത്തിക്കിന് ഷേക്ക് ഹാൻഡ് നൽകുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.
എന്നാൽ നിമിഷങ്ങൾക്കകം സംഭാഷണം ഗൗരവകരമായ തർക്കത്തിലേക്ക് മാറി. ഹാർദിക് പാണ്ഡ്യ അങ്ങേയറ്റം ദേഷ്യത്തോടെ മുരളി കാർത്തിക്കിനോട് സംസാരിക്കുന്നതും വിരൽ ചൂണ്ടുന്നതും വീഡിയോയിൽ കാണാം. തർക്കത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും, മുരളി കാർത്തിക് പാണ്ഡ്യയെ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുൻപ് ഐപിഎല്ലിലും മറ്റും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെയും ബാറ്റിംഗിനെയും കാർത്തിക് വിമർശിച്ചത് തർക്കത്തിന് കാരണമായിട്ടുണ്ടാകാം എന്ന് ആരാധകർ കരുതുന്നു.
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ രസകരമായ കമന്റുകളാണ് വരുന്നത്. “ഹാർദിക്കിനും മുരളി കാർത്തിക്കിന്റെ കമന്ററി ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു” എന്നാണ് ഒരു ആരാധകൻ കുറിച്ചത്. കൂടാതെ മുരളി കാർത്തിക്ക് മത്സരത്തിന് മുമ്പ് റായ്പൂരിനെ ‘റായ്ച്ചൂർ’ എന്ന് തെറ്റായി ഉച്ചരിച്ചതും ആരാധകർക്കിടയിൽ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്.
https://twitter.com/i/status/2014685231635374376









Discussion about this post