ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 8102 ആയി.കോവിഡ് ബാധിതരുടെയെണ്ണവും ദിനംപ്രതി വർദ്ധിച്ചുവരികയാണ്.
ഇന്നലെ മാത്രം 9,996 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.ഇതോടെ രോഗബാധിതരുടെ എണ്ണം 2, 86,579 ആയി വർദ്ധിച്ചു.ഇതിൽ 1,41,029 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.ഓരോ ദിവസവും രോഗബാധിതരുടെയെണ്ണവും മരണ നിരക്കും വർദ്ധിച്ചു വരുന്നത് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുളവാക്കുന്നുണ്ട്.ഇതുവരെ 52,13,140 സ്രവ സാമ്പിളുകളാണ് കോവിഡ്-19 ന്റെ പരിശോധനയ്ക്കു വിധേയമാക്കിയത്
Discussion about this post