ന്യൂഡൽഹി : കൂലി നമ്പർ 1 എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ മാസ്ക് വെച്ചുള്ള പോസ്റ്റർ പുറത്ത് വിട്ട് ബോളിവുഡ് നടനായ വരുൺ ധവാൻ.കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി താരം മാസ്ക്ക് ധരിച്ചു കൊണ്ട് നിൽക്കുന്ന പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്.1995 ഇൽ റിലീസ് ആയ കൂലി നമ്പർ 1 എന്ന സിനിമയുടെ റീമേക്കാണ് ഇതേ പേരുള്ള പുതിയ ചിത്രം.ചിത്രത്തിൽ വരുൺ ധവാനെ കൂടാതെ സാറ അലിഖാൻ,പരേഷ് റാവൽ, ജാവേദ് ജാഫ്രേ,രാജ്പാൽ യാദവ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ഉള്ളത്.
മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ട ചിത്രം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.ഈ വർഷത്തിന്റെ പകുതിയോട് കൂടി ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ എല്ലാ സിനിമാ -സീരിയൽ ഷൂട്ടിങുകളും നിർത്തി വെച്ചിരുന്നു.
Discussion about this post