ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് പതിനായിരത്തിലധികം കോവിഡ് -19 കേസുകൾ.രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.10,956 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ ആകെയെണ്ണം 2,97,535 ആയി ഉയർന്നു.
1,41,842 പേർ ഇപ്പോഴും രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു വരികയാണ്.ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത് 8,498 പേരാണ്.1,47,194 പേർ ഇതുവരെ രോഗമുക്തി നേടി.രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.മഹാരാഷ്ട്രയിൽ ഇതുവരെ 97,648 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post