ചൈനയിലേത് ഭയാനകമായ ഭരണ സംവിധാനമാണ്, ഇന്ത്യയെപ്പോലെ സുതാര്യതയോ തുറന്ന സമീപനമോ ചൈനയ്ക്കില്ലെന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ.അമേരിക്കയുടെ മുൻ അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ നിക്കോളാസ് ബേൺസ് ആണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.കോവിഡ്-19 ന്റെ വ്യാപനം നിയന്ത്രണ വിധേയമാക്കിയെന്ന ചൈനയുടെ വാദവും അദ്ദേഹം തള്ളി.ജനങ്ങളെ അടക്കി ഭരിക്കുന്ന ഭയാനകമായ ആധിപത്യം നിലനിൽക്കുന്ന ചൈനയിൽ കോവിഡ് നിയന്ത്രണം അത്ര എളുപ്പമാവില്ലെന്ന് ബേൺസ് വ്യക്തമാക്കി.
മുൻ കോൺഗ്രസ് പ്രസിഡന്റ് ആയിരുന്ന രാഹുൽ ഗാന്ധിയോട് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.G20 ഉച്ചകോടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് അമേരിക്കയുടെയും ഇന്ത്യയുടെയും നേതൃത്വത്തിൽ കോവിഡിനെതിരെ പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികപരമായും, രാഷ്ട്രീയപരമായും ചൈന അമേരിക്കയ്ക്കൊപ്പം എത്തില്ലെങ്കിലും അസാധാരണ ശക്തിയുള്ള രാജ്യമാണ് ചൈനയെന്നും അമേരിക്കയേയും ഇന്ത്യയേയും പോലുള്ള സുതാര്യമായ ജനാധിപത്യ ഭരണം ചൈനയിൽ ഇല്ലാത്തതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ന്യൂനതയെന്നും നിക്കോളാസ് ബേൺസ് പറഞ്ഞു.സുതാര്യമല്ലാത്ത തുറന്നൊരു സമീപനമില്ലാത്ത ഭരണ സംവിധാനമാണ് ചൈനയിൽ നിലനിൽക്കുന്നത്, ഹോങ്കോങ്ങിൽ ഏർപ്പെടുത്തിയ സുരക്ഷാനിയമങ്ങൾ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഉദാഹരണമാണെന്നാണ് ബേൺസ് തുറന്നടിച്ചു.
Discussion about this post