ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടും കുറ്റവാളി പി.കെ കുഞ്ഞനന്തന്റെ ശവസംസ്‌ക്കാരചടങ്ങുകള്‍ ആഘോഷമാക്കിയത് കൊവിഡ് പ്രൊട്ടോക്കോള്‍ പൂര്‍ണായും ലംഘിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി നേതാവിന്റെ രൂക്ഷ വിമര്‍ശനം.
ടിപി വധക്കേസിലെ കുറ്റവാളിയായിരുന്നില്ലെങ്കില്‍ ദേശാഭിമാനിയുടെ ചരമകോളത്തിലെ വാര്‍ത്തയാവുമായിരുന്നു കുഞ്ഞനന്തന്റെ മരണം. കുഞ്ഞനന്തന് നല്‍കിയ പ്രാധാന്യം കാണിക്കുന്നത് ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അകമേ ആഹ്ലാദിക്കുന്നു എന്നാണ്. ആ കൃത്യം പാര്‍ട്ടിക്കായി നടത്തിയ കുഞ്ഞനന്തനെ വാഴ്ത്തി പാടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂവെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
കുറിപ്പ്
ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന കുറ്റവാളി കുഞ്ഞനന്തന്‍ മരണമടയുന്നു. ആ കൊടും കുറ്റവാളിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അനുശോചനം രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി തന്നെ സമാനമായ ഒരു കേസില്‍ ആരോപണ വിധേയനായിരുന്നതുകൊണ്ട് അനുശോചനം രേഖപ്പെടുത്തിയതില്‍ അത്ഭുതമൊന്നുമില്ല.
എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി അല്ലായിരുന്നെങ്കില്‍ കുഞ്ഞനന്തന്റെ മരണം ദേശാഭിമാനിയുടെ കണ്ണൂര്‍ എഡിഷനിലെ ചരമക്കോളത്തിലെ ഒരു വാര്‍ത്ത മാത്രമാവുമായിരുന്നു. കുഞ്ഞനന്തന് നല്‍കിയ പ്രാധാന്യം കാണിക്കുന്നത് ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അകമേ ആഹ്ലാദിക്കുന്നു എന്നാണ്. ആ കൃത്യം പാര്‍ട്ടിക്കായി നടത്തിയ കുഞ്ഞനന്തനെ വാഴ്ത്തി പാടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
എന്റെ വിഷയം അതല്ല. കോവിഡ് കാലത്ത് മരണം നടക്കുമ്പോള്‍ പാലിക്കേണ്ട ഒരു പ്രോട്ടോക്കോളും പാലിക്കാതെ നൂറുകണക്കിന് പേര്‍ക്ക് സംഘടിച്ച് ശവസംസ്‌കാരം നടത്താന്‍ എങ്ങനെയാണ് സംസ്ഥാന ജില്ലാ ഭരണകൂടങ്ങള്‍, ആരോഗ്യവകുപ്പ്, പോലീസ് എന്നിവര്‍ അനുമതി നല്‍കിയത്? ഇനി അനുമതി നല്‍കിയില്ലെങ്കില്‍ എന്തുകൊണ്ടാണ് കാഴ്ചക്കാരായി നോക്കി നിന്നത്? ഒരു ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഉത്തര്‍പ്രദേശിലെ ഒരു ബിജെപിക്കാരന്റെ കാര്യത്തിലായിരുന്നെങ്കില്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ഉണ്ടാകുമായിരുന്ന ബഹളം ഒന്നാലോചിച്ചുനോക്കൂ.
എം പി വീരേന്ദ്രകുമാറും രാ വേണുഗോപാലും അടക്കം പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്തികള്‍ കോവിഡ് കാലത്ത് മരണമടഞ്ഞപ്പോഴും പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പക്ഷേ ഇവിടെ ഒരു കുറ്റവാളിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ ആഘോഷമായി നടത്തുന്നതിനുവേണ്ടി കോവിഡ് പ്രോട്ടോക്കോളുകള്‍ മുഴുവന്‍ ലംഘിച്ചിരിക്കുന്നു.
എന്തു മറുപടിയാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത്? കേരളത്തിലെ പോലീസിന് ഇക്കാര്യത്തില്‍ എന്താണു പറയാനുള്ളത് ? പോട്ടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്താണു പറയാനുള്ളത്?













Discussion about this post