തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ. നിയന്ത്രണങ്ങളെല്ലാം കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഓഫീസുകളും പകുതി ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു.ജില്ലാ കലക്ട്രേറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളിൽ സന്ദർശകർക്ക് കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
പൊതുജനങ്ങൾ ആവശ്യങ്ങൾക്ക് നേരിട്ട് ഹാജരാവതെ strcoll.ker@nic.in എന്ന ഇമെയിൽ വഴിയോ, 9400044644 എന്ന വാട്സ്ആപ്പ് നമ്പർ വഴിയോ, 0487-2360130 എന്ന ടെലിഫോൺ മുഖേനയോ കാര്യങ്ങൾ ബോധിപ്പിക്കണമെന്നാണ് നിർദേശം.സിവിൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങളെ തെർമൽ സ്ക്രീനിങ് നടത്തും.താഴത്തെ നിലയിലുള്ള പ്രവേശന കവാടത്തിൽ ഇതിനുള്ള സംവിധാനം ഏർപ്പെടുത്തും.
Discussion about this post