ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന രോഗികളുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാണെന്ന് സൂചിപ്പിച്ച് ‘മോക്ഷദ പര്യാവരൺ ഏവം വൻ സംരക്ഷൻ സമിതി’ യെന്ന എൻജിഒ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.ഇക്കാര്യത്തിൽ മറുപടി ആവശ്യപ്പെട്ടു കൊണ്ട് ഡൽഹി സർക്കാരിനും,ദേശിയ ദുരന്ത നിവാരണ അതോറിട്ടിക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.ഹർജിയുടെ അടുത്ത വാദം കേൾക്കൽ ജൂൺ 29 നാണ്.അതിനു മുൻപ് മറുപടി നൽകണമെന്നാണ് കോടതിയുടെ നിർദേശം.
ഈ എൻജിഒയ്ക്ക് തലസ്ഥാനത്ത് 19 ശ്മാശാനങ്ങളാണ് ഉള്ളതെന്നും അതിനാൽ ഒരു ദിവസം 24 സംസ്കാരങ്ങൾ വരെ നടത്താനാകുമെന്നും എൻജിഒയ്ക്കു വേണ്ടി അഭിഭാഷകനായ ഗൗരവ് കുമാർ ബൻസാൽ വാദിച്ചു.കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം മോശമായാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതിനു പിന്നാലെയാണ് മൃതദേഹങ്ങളുടെ സംസ്ക്കാരം നടത്താമെന്ന് പറഞ്ഞ് ‘മോക്ഷദ’ രംഗത്തു വന്നിരിക്കുന്നത്.
Discussion about this post