രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കേരളത്തിലെ അംഗൻവാടികൾ.വാടക നൽകാൻ പോലും പണമില്ലാതെ ശോചനീയാവസ്ഥയിലാണ് മിക്ക അംഗൻവാടികളും.കൂനിൻ മേൽ കുരു പോലെ,ഇപ്രാവശ്യത്തെ ഭാരിച്ച വൈദ്യുതി ബില്ലു കൂടിയാകുമ്പോൾ പ്രതിസന്ധി ഇരട്ടിക്കുകയാണ്.
കേരളത്തിലെ ബഹുഭൂരിപക്ഷം അംഗൻവാടികളും സ്വന്തം കെട്ടിടങ്ങളില്ലാത്തതിനാൽ വാടക കൊടുത്താണ് പ്രവർത്തിക്കുന്നത്.3,000 മുതൽ 5,000 വരെയാണ് പലയിടത്തും വാടക.നിരവധി മാസത്തെ കുടിശിക ബാക്കി നിൽക്കുന്നതിനാൽ മിക്ക അംഗൻവാടികളും അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്. മിക്ക കാര്യങ്ങൾക്കും കയ്യിൽ നിന്ന് കാശ് എടുത്തു ചിലവാക്കേണ്ട അവസ്ഥയിലാണ് അംഗൻവാടി ജീവനക്കാർ.എന്നാൽ, ഇങ്ങനെയൊരു സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി യാതൊന്നും അറിയില്ലെന്നും, ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുമാണ് വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതർ പറയുന്നത്. തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകുന്നതിൽ വീഴ്ചവരുത്തുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കാമെന്നാണ് വകുപ്പ് അധികൃതരുടെ നിലപാട്.
Discussion about this post