ന്യൂഡൽഹി : കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രിയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ ഇന്ന് രാവിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,182 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.15,832 പേരാണ് രോഗ മുക്തരായി ആശുപത്രി വിട്ടത്.രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഡൽഹിയിൽ 1327 പേർ മരിച്ചു.
Discussion about this post