ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായെന്ന് റിപ്പോർട്ടുകൾ.ഇന്ത്യൻ സൈന്യത്തിൽ കേണലടക്കം മൂന്നു പട്ടാളക്കാർ വീരമൃത്യു വരിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. ഏറ്റുമുട്ടൽ നടന്ന മേഖലയിൽ ഇരുവിഭാഗത്തെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.ഇന്ത്യ-ചൈന സംഘർഷത്തിൽ ഒരു പട്ടാളക്കാരൻ കൊല്ലപ്പെടുന്നത് 1975ന് ശേഷം ഇതാദ്യമായാണ്.ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച സംഘർഷം ലഘൂകരിക്കാൻ ഉള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് ചൈനയുടെ ഈ പ്രകോപനം ഉണ്ടായത്.അതിർത്തിയിൽ,യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമായാണ് ഇന്ത്യ-ചൈന പട്ടാളക്കാർ ഏറ്റുമുട്ടിയത്.അല്പസമയത്തിനകം സൈനിക ഉദ്യോഗസ്ഥർ സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവിടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post