ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ ബാധിച്ച് ട്രാഫിക് പൊലീസുകാരന് മരിച്ചു. ബംഗളൂരുവില്‍ 59 വയസുകാരനായ എഎസ്ഐ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കര്‍ണാടക പൊലീസിലെ ആദ്യ കൊറോണ മരണമാണിത്. മരിച്ചതിനു ശേഷമാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.
ഇദ്ദേഹം ജോലി ചെയ്തിരുന്ന വിവി പുരം ട്രാഫിക് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന് രണ്ട് ദിവസത്തേക്ക് അടച്ചു. ജൂലൈ അവസാനം ജോലിയില്‍നിന്നും വിരമിക്കാനിരിക്കെയാണ് പൊലീസുകാരന്റെ മരണം. ഇദ്ദേഹം പ്രമേഹരോഗി കൂടിയായിരുന്നു.
Discussion about this post