ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയിലെ രക്ഷാസമിതിയിൽ അംഗത്വം ലഭിക്കാൻ എന്തൊക്കെ അനുകൂലമായി വോട്ട് ചെയ്ത എല്ലാ രാഷ്ട്രങ്ങളും ആഴത്തിൽ കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അംഗത്വം ലഭിച്ച വിഷയത്തിൽ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ള അംഗരാജ്യങ്ങൾക്കൊപ്പം ആഗോള സമാധാനം സുരക്ഷിതത്വം, സമത്വം എന്നിവയ്ക്ക് വേണ്ടി ഇന്ത്യ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.193 അംഗങ്ങളുള്ള ജനറൽ അസംബ്ലിയിൽ, 184 രാഷ്ട്രങ്ങളും ഇന്ത്യയ്‌ക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നു. എട്ടാമത്തെ തവണയാണ് ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ താൽക്കാലിക അംഗത്വം ലഭിക്കുന്നത്.










