ന്യൂഡൽഹി : കണ്ണൂർ മെഡിക്കൽ കോളേജിന് അംഗീകാരം നൽകുന്നത് ഈ അധ്യയന വർഷം തന്നെ പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.വിദ്യാർത്ഥികളും അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയും നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിട്ടത്.
സ്റ്റേ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് കേസിലെ എതിർകക്ഷികളായ കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് സുപ്രീംകോടതി അയച്ചിട്ടുണ്ട്.2016-17 വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഫീസ് മടക്കി കൊടുക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കോളേജ് പൂർണമായും നടപ്പിലാക്കിയിട്ടില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചു.ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെടെയുള്ള ബഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.
Discussion about this post