പ്യോങ്യാങ് : ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ രാജ്യത്ത് ഭൂഗർഭ പാതയിൽ നാവിക സൈന്യത്താവളങ്ങൾ നിർമിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ.ജേക്കബ് ബോഗ്ലെയെന്ന ഗവേഷകൻ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്താനായത്.ഉത്തര കൊറിയൻ സർക്കാർ പുറത്തു വിടുന്ന വിവരങ്ങളല്ലാതെ ആ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും തന്നെ പുറംലോകത്തിന് അറിയാൻ സാധിക്കില്ല. പ്രതിരോധ മേഖലയിലെ വിവരങ്ങൾ പ്രത്യേകിച്ചും. അങ്ങനെയൊരു സാഹചര്യത്തിൽ, ഈ സാറ്റലൈറ്റ് ദൃശ്യങ്ങൾ പാശ്ചാത്യ ഗവേഷകർ വഴി പുറത്തായത് വിരൽ ചൂണ്ടുന്നത് ഉത്തരകൊറിയൻ പ്രതിരോധ സംവിധാനത്തിലുള്ള ഗുരുതര പിഴവിലേക്ക് കൂടിയാണ്.
കൃത്യമായ കണക്കുകൂട്ടലോട് കൂടെയാണ് ഭൂഗർഭപാതയിൽ രഹസ്യമായി സൈനികത്താവളങ്ങൾ നിർമിച്ചിരിക്കുന്നതെങ്കിലും ഇവയുടെ പ്രവേശന കവാടം തകർക്കാനായാൽ രഹസ്യമായി സൂക്ഷിച്ച ആയുധങ്ങളെല്ലാം ഉപയോഗശൂന്യമാകുമെന്നാണ് ഗവേഷകൻ ജേക്കബ് ബോഗ്ലെയുടെ കണ്ടെത്തൽ.ഭൂഗർഭ പാതയിലുള്ള സൈന്യത്താവളത്തിൽ വൻ യുദ്ധകപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യങ്ങൾ വരെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post