തിരുവനന്തപുരം : അംഗൻവാടി ടീച്ചർമാർക്കെതിരായ വിവാദ പരാമർശത്തിൽ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ അംഗങ്ങൾ കേസെടുത്തു.അംഗൻവാടി ടീച്ചർമാർ നൽകിയ പരാതിയിന്മേലാണ് കേസ്. സ്വകാര്യചാനലിന് നടൻ നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം.
“ജപ്പാനിൽ സൈക്കോളജിയും സൈക്യാട്രി കഴിഞ്ഞ് അധ്യാപകരാണ് പ്ലേ സ്കൂളിലും കിൻഡർ ഗാർഡനിലും പഠിപ്പിക്കുന്നത്.എന്നാൽ, ഇവിടെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കുട്ടികളെ പഠിപ്പിക്കുന്നത്” എന്നായിരുന്നു ശ്രീനിവാസന്റെ പ്രസ്താവന.ശ്രീനിവാസൻ പരാമർശം പിൻവലിക്കണമെന്നും, സാംസ്കാരിക കേരളത്തിന് യോജിച്ചല്ല നടന്റെ പരാമർശമെന്നും കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
Discussion about this post