ന്യൂഡൽഹി : ആം ആദ്മി പാർട്ടി ഇന്ത്യക്കും ഇന്ത്യൻ സൈനികർക്കുമൊപ്പമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ചൈനയുടെ അക്രമത്തിന് കടുത്ത തിരിച്ചടി നൽകണമെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു.
പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ. ഇന്നലെ നടന്ന സർവ്വകക്ഷി യോഗത്തിൽ ഇടതുപക്ഷ പാർട്ടികൾ ഒഴിച്ച് രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ചൈനയ്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.
Discussion about this post