തിരുവനന്തപുരം : തലസ്ഥാനത്ത് സാമൂഹിക വ്യാപന ഭീതി നിലനിൽക്കുന്നുവെന്ന മുന്നറിയിപ്പു നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയിരിക്കുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്ന് മന്ത്രി പറഞ്ഞു. തുറന്നിരിക്കുന്ന കടകളിൽ പലതും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നില്ലെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
നഗര പരിധിക്കുള്ളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ അടയ്ക്കുമെന്നും സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുന്ന തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വെളിപ്പെടുത്തി.ജില്ലാ കലക്ടർ, മേയർ, പോലീസ് മേധാവി തുടങ്ങിയവർ പങ്കെടുത്ത കോർ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
Discussion about this post