ഫരീദാബാദ് : വാട്ട്സ്ആപ്പ് ചാറ്റ് ഹാക്ക് ചെയ്ത് ബ്ലാക്ക് മെയിലിങ്ങിലൂടെ നൂറിലധികം പെൺകുട്ടികളിൽ നിന്നും പണം തട്ടിയ മൂന്നംഗ സംഘം പിടിയിൽ.പ്രതികളിലൊരാൾ പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന വിദ്യാർഥിനിയാണ്.
പെൺകുട്ടികളുടെ മൊബൈലിൽ നിന്നുമുള്ള സ്വകാര്യ ചാറ്റ് സംഭാഷണങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കുമെന്ന് ഭയപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ രീതി. സ്കൂളുകളിലെയും കോളേജുകളിലെയും ആൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം, അവരിൽനിന്നും പെൺകുട്ടികളുടെ നമ്പർ കൈക്കലാക്കുകയാണ് സംഘത്തിന്റെ പ്രവർത്തനശൈലി.മാനഹാനി ഭയന്ന് പെൺകുട്ടികളെല്ലാം ഇവർ പറയുന്ന ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാറാണ് പതിവ്.ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ട ഒരു പെൺകുട്ടി ഫരീദാബാദ് സൈബർസെല്ലിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പുകാർ വലയിലായത്.ഫരീദാബാദ് എയർടെൽ പ്രമോട്ടറായി വർക്ക് ചെയ്യുന്ന സത്താർ ഖാൻ, ഫെയ്ക്ക് ഐഡികൾ ഉപയോഗിച്ച് സംഘടിപ്പിച്ച സിം കാർഡ് ഉപയോഗിച്ചായിരുന്നു ഇവർ ഇരകളെ ബന്ധപ്പെട്ടിരുന്നത്.
Discussion about this post