തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇയാളുടെ സമ്പർക്ക പട്ടികയിൽ ഒത്തിരി പേരാണുള്ളത്.അതുകൊണ്ടു തന്നെ സംസ്ഥാനത്ത് അതീവജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതേ തുടർന്ന് കെ.എൽ.ബി.ജെ 4836 ഓട്ടോയിൽ യാത്ര ചെയ്തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം നൽകി.മെയ് 30ന് കരമനയിലെ 15 പേരുമായി ഇയാൾ നേരിട്ട് സമ്പർക്കം പുലർത്തിയിട്ടുണ്ട്.ജൂൺ മൂന്നാം തീയതി മുതൽ വട്ടിയൂർക്കാവ്, പൂജപ്പുര, ചാക്ക, പേരൂർക്കട, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇയാൾ ഓട്ടോ സവാരി നടത്തിയിരുന്നു.പത്തൊമ്പതാം തീയതിയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ മകനും കൊറോണ സ്ഥിരീകരിച്ചിരുന്നു.
Discussion about this post