പ്രണയത്തെ അതിസുന്ദരമായി മലയാളിക്ക് പരിചയപ്പെടുത്തിയ സംവിധായകന് അല്‍ഫോന്‍സ് പുത്രന് വിവാഹിതനായി. നേരം ഉള്‍പ്പെടെയുളള സിനിമകളുടെ നിര്‍മ്മാതാവായ ആല്വിന് ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് വധു.പോളിന്റെയും ഡെയ്സി ചാക്കോയുടേയും മകനാണ് ആലുവക്കാരനായ അല്‍ഫോന്‍സ് പുത്രന്. ചെന്നൈയില്‍ വെച്ചുണ്ടായ പരിചയം പ്രണയത്തിലെത്തുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ ചേര്‍ന്ന് ആലോചിച്ച് വിവാഹം ഉറപ്പിച്ചു. ആലുവ സെന്റ് ഡൊമിനിക് പള്ളിയില്‍ നടന്ന ചടങ്ങില്‍ അല്‍ഫോന്‍സ് അലീനയ്ക്ക് മിന്നു ചാര്‍ത്തി.
വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പ്രേമം സിനിമയിലെ അഭിനേതാക്കളും ചടങ്ങില്‍ പങ്കാളികളാകാന്‍ എത്തിയിരുന്നു. നീല നിറത്തില്‍ ഒരേ തരത്തിലുളള വേഷം ധരിച്ചാണ് എത്തിയത്.
Discussion about this post