ബെയ്ജിങ് : ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന.ചൈനയിലെ ഏറ്റവും പ്രമുഖ ദിനപത്രമായ ഗ്ലോബൽ ടൈംസിലാണ് ഇക്കാര്യം സ്ഥിരീകരിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്.ഗ്ലോബൽ ടൈംസ് പരിപൂർണമായും ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ളതാണ്.
ജൂൺ 15ന് രാത്രിയോടെയാണ് ഗാൽവൻ താഴ്‌വരയിൽ ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.നാൽപ്പതിൽ അധികം ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ചൈന ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴും കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈന വ്യക്തമാക്കിയിട്ടില്ല.
Discussion about this post