ന്യൂഡൽഹി : ചൈന നേപ്പാളിന്റെ വിവിധഭാഗങ്ങളിൽ കയ്യേറ്റം നടത്തിയതായി റിപ്പോർട്ടുകൾ.ഇന്ത്യയും ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ് നേപ്പാളും ചൈനയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.നേപ്പാളിന്റെ വിവിധ ജില്ലകളിലെ നിരവധി പ്രദേശങ്ങൾ ചൈന കൈയേറിയതായി നേപ്പാൾ സർക്കാർ പുറത്തിറക്കിയ കൃഷിവകുപ്പിന്റെ രേഖയിൽ വ്യക്തമാക്കുന്നുണ്ട്.മാത്രമല്ല, ഭാവിയിൽ കയ്യേറ്റം നടത്തിയ പ്രദേശങ്ങളിൽ ചൈനയുടെ സൈനിക പോസ്റ്റുകൾ വരുമെന്ന ആശങ്കയും നേപ്പാളിനുണ്ട്.
നേപ്പാളിലെ നദികളുടെ ഗതിയിൽ മാറ്റം വരുത്തി കൂടുതൽ പ്രദേശങ്ങൾ ചൈന കയ്യേറാൻ ശ്രമിക്കുകയാണെന്നും കൃഷിവകുപ്പിന്റെ രേഖയിൽ സൂചിപ്പിക്കുന്നു.ഇത്തരത്തിൽ നേപ്പാളിന് ഹെക്ടർ കണക്കിന് ഭൂമിയാണ് നഷ്ട്ടമായിട്ടുള്ളത്.ഇന്ത്യക്കെതിരെയുള്ള നേപ്പാളിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം ചൈനയാണെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.അതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ടുമായി നേപ്പാൾ രംഗത്തു വന്നിട്ടുള്ളത്.
Discussion about this post