ശ്രീനഗര്‍: പാക്കിസ്ഥാന് ജമ്മുകശ്മീരിലേക്ക് ഭീകരരെ കയറ്റി അയക്കുകയാണെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്. പുല്‍വാമ ജില്ലയില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേന (സിആര്‍പിഎഫ്) ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയ്ഷെ മുഹമ്മദിന്റെയും ലഷ്ക്കർ ഇ ത്വയിബയുടെയും ഭീകരരെ പാക്കിസ്ഥാന് നൗഷെര, രജൗരി-പുഞ്ച്, കുപ്വാര-കേരന്‍ മേഖലകളില്‍ കൂടി കശ്മീരിലേക്ക് അയക്കുകയാണ്. ഞങ്ങള്‍ അതിര്‍ത്തികളിലും ഉള്‍പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
സുരക്ഷാസേനയ്ക്ക് നേരെ വീണ്ടും ബോംബാക്രമണം നടത്താന്‍ ഭീകരര്‍ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ പൂര്‍ണമായും ജാഗരൂകരാണ്. ദില്‍ബാഗ് സിംഗ് കൂട്ടിച്ചേർത്തു.
Discussion about this post